വാഹനം ബ്രേക്കിട്ടാല്‍ റോഡ് തെന്നി മാറും

വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ റോഡ് തെന്നി മാറുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലാണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് ടാറിങ് തെന്നിപ്പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് റോഡിലെ മെക്കാഡം ടാറിങ് തെന്നി നീങ്ങി അടിയിലുള്ള കോൺക്രീറ്റ് ചെയ്ത ഭാഗം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

മീറ്ററുകളോളം ദൂരത്തിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും നീങ്ങി റോഡരികിൽ ടാറിങ് പൊങ്ങി വരികയാണ്. ഇത് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്ക് ഏറെ ദുരിതമായിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇത് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്ക് ഏറെ ദുരിതമായിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇത് ഇരുചക്ര വാഹന സ‍ഞ്ചാരികൾക്ക് തകർന്ന ടാറിങ്ങിൽ കയറി അപകടമുണ്ടാക്കുന്ന അവസ്ഥയാണ്.

കോടികൾ ചെലവഴിച്ച് നടത്തിയ റോഡ് നിർമാണത്തിന്റെ അനാസ്ഥയാണ് ഇത്തരത്തിൽ മെക്കാ‍‍‍ഡം ടാറിങ് നീങ്ങിപ്പോകാൻ നടത്തിയ റോഡ് നിർമാണത്തിന്റെ അനാസ്ഥയാണ് ഇത്തരത്തിൽ മെക്കാ‍‍‍ഡം ടാറിങ് നീങ്ങിപ്പോകാൻ ഇടയാക്കുന്നതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഇതേ റോഡിൽ കരിമ്പത്തും മറ്റും മുൻപേ തന്നെ ഇത്തരത്തിൽ റോഡ് തകർന്ന് തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *