ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” മേളയുടെ വലിയ ആകർഷണവും വൈറലുമായി കഴിഞ്ഞു. ഈ തക്കുടു രൂപകൽപന ചെയ്തത് പൊതു വിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എച്ച് എസ് ഇ വിഭാഗം ഉദ്യോഗസ്ഥനായ വിനോജ് സുരേന്ദ്രനാണ്. ഇരിങ്ങോൾ സ്കൂളിൽ നടന്ന യോഗത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിനോജ് സുരേന്ദ്രന് സ്വീകരണവും സ്നേഹോപഹാരവും നൽകി.
സ്പോർട്ട്സ്മാൻ സ്പിരിറ്റോടുകൂടി തികച്ചും ഹർഷ പുളകിതനായ മുഖഭാവമാണ്
അണ്ണാറക്കണ്ണനെ വ്യത്യസ്ഥവും പ്രിയങ്കരവുമാക്കുന്നതെന്ന് വിനോജ് സുരേന്ദ്രൻ പറഞ്ഞു. സ്കൂളിൽ തയ്യാറാക്കിയ തക്കുടുവിൻ്റെ രൂപം പ്രിൻസിപ്പാൾ ആർ സി ഷിമി , ഹെഡ്മിസ്ട്രസ്സ് റീബ മാത്യു, സീനിയർ അസിസ്റ്റൻ്റ് പി. എസ് മിനി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്പോഴ്സ് ക്ലബ് സെക്രട്ടറി ശാലിനി തോമസ്, സ്റ്റാഫ് സെക്രട്ടറി ഷീജ സി സി, കരിയർ മാസ്റ്റർ അഖില ലക്ഷ്മി, ഡോ. അരുൺ ആർ ശേഖർ, സ്മിത്ത് ഫ്രാൻസിസ്, ജിഷ ജോസഫ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തക്കുടുവിനോടും അതിൻ്റെ ശില്പിയോടുമൊത്ത് സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
മെഗാ സ്റ്റാർ മമ്മൂട്ടി തിരി തെളിയിച്ച പ്രകൃതിദത്ത വിളക്കുകാലും മൺ ചിരാതും നിമിഷ നേരം കൊണ്ട് വാഴപിണ്ടിയും തെങ്ങിൻ്റെ കുരുത്തോലയും സംഘടിപ്പിച്ച് തയ്യാറാക്കിയ എസ് എസ് കെയിലെ വിവിധ ബി ആർ സി കളിലെ കലാ പ്രവൃത്തിപരിചയ അധ്യാപകരുടെ ഗ്രൂപ്പിൽ ഒരാളായ പ്രതിഭ ആർ നായരും ഇരിങ്ങോൾ സ്കൂളിൽ നിന്നാണ്.

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണനായ തക്കുടു രൂപ കല്പന ചെയ്ത വിനോജ് സുരേന്ദ്രന് ഇരിങ്ങോൾ സ്കൂളിൽ നൽകിയ സ്വികരണത്തിൽ നിന്നും.

 
                                            