ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ് നൽകി പെരുമ്പാവൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്രാഞ്ച്. സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, മെനിസ്ട്രൽ കപ്പ് തുടങ്ങിയവയെ കുറിച്ചുള്ള ആരോഗ്യ സെമിനാർ നടത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് മാതൃക പരമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിമി ഡാൻ, ആർ ബി എസ് കെ നഴ്സ് രശ്മി വി.ആർ തുടങ്ങിയവർക്ക് സ്നേഹോപഹാരവും നിൽകി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരുമ്പാവൂർ ബ്രാഞ്ച് സെക്രട്ടറി ഡോ.പ്രശാന്ത്, മുൻ ബ്രാഞ്ച് പ്രസിഡൻ്റും നിലവിലെ ഐ. എം. എ വനിത വിഭാഗമായ “വിമ” യുടെ ചെയർ പേഴ്സണുമായ ഡോ. ദീപ അഗസ്റ്റിൻ, ഡോ. ഷീലമോൾ നെല്ലിക്കൽ, സ്കൂൾ പ്രിൻസിപ്പാൾ ആർ.സി ഷിമി, ഹെഡ്മിസ്ട്രസ്സ് റീബ മാത്യു, പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , കരിയർ മാസ്റ്റർ അഖില ലക്ഷ്മി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിമി ഡാൻ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ കലാമണി എ ആർ, ആർ ബി എസ് കെ നഴ്സ് രശ്മി വി.ആർ , ഡോ. അരുൺ ആർ ശേഖർ, ഡോ കാവ്യ നന്ദകുമാർ, മായാ സെബാസ്റ്റ്യൻ, സ്മിത്ത് ഫ്രാൻസിസ്, ജിഷ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ആർത്തവ ശുചിത്വ പരിപാലനത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഐ എം എ യുടെ സഹകരണത്തോടെ കൗമാരക്കാരായ പെൺകുട്ടികളെ കേന്ദ്രീകരിച്ചുള്ള വിദ്യാലയ സുരക്ഷാ സംരംഭമായാണ് “സാനിറ്ററി നാപ്കിൻ സ്കീം” അവതരിപ്പിച്ചത്. സാനിറ്ററി നാപ്കിനുകൾ സൗജന്യമായോ സബ്‌സിഡി നിരക്കിലോ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിലൂടെ കാലഘട്ടത്തിലെ ദാരിദ്ര്യം പരിഹരിക്കുന്നു. താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതിലൂടെ, ഈ പദ്ധതി പെൺകുട്ടികളെയും സ്ത്രീകളെയും അവരുടെ ആർത്തവചക്രം ശുചിത്വത്തോടെയും ആത്മവിശ്വാസത്തോടെയും നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്നു.
ഇത് നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വിദ്യാഭ്യാസവും ജോലിയും ഉൾപ്പെടെ ദൈനംദിന ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പൂർണ്ണമായി പങ്കെടുക്കാൻ അവരെ അനുവദിക്കുന്നു. “സാനിറ്ററി നാപ്കിൻ സ്കീം” ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള നിശ്ശബ്ദത തകർക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ആർത്തവത്തെക്കുറിച്ചുള്ള ആരോഗ്യ അവബോധ സംസ്കാരം വളർത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പുമായിരിക്കുമെന്ന് ഐ എം. എ വനിത വിഭാഗം ചെയർപേഴ്സൺ ഡോ. ദീപ അഗസ്റ്റിൻ പറഞ്ഞു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരുമ്പാവൂർ ബ്രാഞ്ചും ഇരിങ്ങോൾ സർക്കാർ വിഎച്ച്. എസ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച “സാനിറ്ററി നാപ്കിൻ സ്കീമിലൂടെ” സ്കൂളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ പാഡുകൾ നൽകുന്നു.

 
                                            