ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് സൂപ്പർഹിറ്റുമായി തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ നസീം. പുതിയ ചിത്രം സൂക്ഷ്മദർശിനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലപ്പോഴും സിനിമകൾ ചെയ്യാനേ നസ്രിയ ഇന്ന് താൽപര്യപ്പെടുന്നുള്ളൂ. ഇഷ്ടപ്പെട്ട സിനിമകൾ നിർമിക്കാനും താരം തയ്യാറാകാറുണ്ട്. വലിയ ഇടവേളകൾ കരിയറിൽ വരാറുണ്ടെങ്കിലും മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നസ്രിയക്ക് ഇപ്പോഴുമുണ്ട്.
സിനിമകളിൽ നിന്ന് മാറി നിൽക്കുമ്പോഴും സിനിമാ ലോകവുമായി അടുത്ത ബന്ധം നസ്രിയക്കുണ്ട്. ഒപ്പം അഭിനയിക്കുന്നവരുമായി വളരെ പെട്ടെന്ന് നസ്രിയ സൗഹൃദത്തിലാകുന്നു. പൃഥിരാജ്, നാനി, ബേസിൽ ജോസഫ് തുടങ്ങിയവരെല്ലാം ഇന്ന് നസ്രിയയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ നസ്രിയയുടെ ലൈഫ് സ്റ്റെെൽ ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വസ്ത്രങ്ങൾക്കും ആക്സസറീസിനുമായി വലിയ തുക നസ്രിയ ചെലവഴിക്കാറുണ്ട്. സൂക്ഷ്മദർശിനിയുടെ പ്രൊമോഷൻ സമയത്ത് നസ്രിയ ധരിച്ച വാച്ചുകൾ ഇതിനുദാഹരണമാണ്. ലക്ഷങ്ങളാണ് പല വാച്ചുകളുടെയും വില.
വിലപിടിപ്പുള്ള ഇന്റർനാഷണൽ ബ്രാൻഡുകളുടെ ആക്സസറീസുകളാണ് നസ്രിയ കൂടുതലും ധരിക്കാറുള്ളത്. ലോഞ്ചിൻസ് എന്ന സ്വിസ് ലക്ഷ്വറി ബ്രാൻഡിന്റെ വാച്ചാണ്. ഒരു അഭിമുഖത്തിൽ നടി ധരിച്ചത്. 3, 54000 രൂപയാണ് ഈ വാച്ചിന്റെ വില. ബൾഗാരി എന്ന ലക്ഷ്വറി ബ്രാൻഡിന്റെ സെർപന്റി എന്ന വാച്ചാണ് പേളി മാണിയുടെ ഷോയിൽ എത്തിയപ്പോൾ നസ്രിയ ധരിച്ചത്. 8,41000 രൂപയാണ് വില. പാമ്പുകളുടെ രൂപത്തിലാണ് ഈ വാച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. പൊതുവെ സിംപിൾ ലുക്കിലാണ് നസ്രിയ എത്താറ്. അതേസമയം കാണുന്ന പോലെ അത്ര സിംപിളല്ല നസ്രിയയുടെ ലുക്കിന് വരുന്ന ചിലവ്. ബ്രാൻഡസ് വസ്ത്രങ്ങളേ നടി തെരഞ്ഞെടുക്കാറുള്ളൂ. സാനിയ ഇയപ്പൻ, പ്രിയ വാര്യർ തുടങ്ങി യുവ നടിമാരെല്ലാം ബ്രാൻഡഡ് ആക്സസറീസിന് പ്രാധാന്യം നൽകുന്നവരാണ്.
