നടൻ വിജയ്ക്ക് പിന്നലെ അജിത്തും സിനിമ നിർത്തുവെന്ന് റിപ്പോർട്ട്

നടൻ വിജയ് സിനിമ അഭിനയം നിർത്തുന്നു എന്ന വാർത്ത ആ​രാധകർക്ക് ഏറെ വിഷമമായിരുന്നു. സ്വന്തമായി രൂപികരിച്ച തമിഴകം വെട്രി കഴകം പാർട്ടിയിലും രാഷ്‍ട്രീയത്തില്ലും സജീവമായതിനാലാണ് വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് വ്യക്തമാക്കിയത്. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നത്. ഇപ്പോഴിതാ തമിഴകത്തിന്റെ തല അജിത്തും വൈകാതെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിജയ് കഴിഞ്ഞാല്‍ അജിത്താണ് തമിഴ് സിനിമയില്‍ എറ്റവും ആരാധകർ ഉളള നടൻ. വിജയ് രാഷ്ട്രിയത്തിൽ ആണെങ്കിൽ അജിത്ത് റേസിംഗില്‍ സജീവമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോപ്യൻ ജിടി4 ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാൻ സിനിമ കുറയ്‍ക്കാൻ അജിത്ത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ഇടവേളയെടുക്കുന്നതില്‍ അജിത്ത് തീരുമാനമെടുത്തതായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ല. എങ്കിലും ആരാധകരെ റിപ്പോര്‍ട്ട് ആശങ്കയിലാക്കുന്നതാണ്. അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയാണ്. 2024 ഡിസംബറില്‍ വിഡാ മുയര്‍ച്ചി തിയറ്ററുകളില്‍ എത്തിയേക്കും എന്നാണ് സൂചന. ചിത്രീകരണത്തിനിടെ ഒരാള്‍ മരിക്കുകയും ചെയ്‍തതും സങ്കടമായി. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു.

അതേസമയം ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും എപ്പോഴും അഭിനന്ദിക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്ഥാർ‌ഥമായി പ്രതിജ്ഞ ചെയ്യുന്നു.’ ഇതായിരുന്നു പാർട്ടി പ്രതിജ്ഞ. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ബാനറിൽ മത്സരിക്കാൻ താരത്തിന് പദ്ധതിയുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *