നടൻ ചിരഞ്ജീവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

നടൻ ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നല്‍കി ആദരിച്ചു. ഞായറാഴ്ച്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു ആദരം. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നൽകി.

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ പ്രതിനിധി റെക്കോ‍ഡ് സംബന്ധിച്ച സർട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. ചടങ്ങിൽ ബോളിവുഡ് താരം ആമിർ ഖാനും പങ്കെടുത്തു. “ഇന്ത്യൻ ചലച്ചിത്രമേഖലയില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങളില്‍ ഡാന്‍സ് കളിച്ച താരം എന്ന നിലയിലാണ് 2024 സെപ്തംബർ 20-ന് നേടിയ മെഗാ സ്റ്റാർ എന്ന കോനിഡെല ചിരഞ്ജീവിയെ ആദരിക്കുന്നത്” എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സര്‍ട്ടിഫിക്കറ്റ് പറയുന്നത്.

ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് ഇത്തരമൊരു അംഗീകാരം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബഹുമതിയോട് പ്രതികരിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു. ഡാന്‍സ് എന്നത് തന്‍റെ സിനിമാ കരിയറിലെ അവിഭാജ്യ ഘടകമായി മാറിയെന്നും അത് പലര്‍ക്കും ഒരു പ്രചോദനമായെന്നാണ് കരുതുന്നതെന്നും ചിരഞ്ജീവി ഗിന്നസ് ബഹുമതിയോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *