കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഇരിങ്ങോൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം സ്റ്റോർ എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂർ ലയൺസ് ക്ലബ്ബിന്റെ ഹങ്കർ പ്രോജക്റ്റിൻ്റെ ഭാഗമായി സ്കൂൾ അടുക്കളിയിലേക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ അടുക്കള ഉപകരണങ്ങളും ഉദ്ഘാടന ചടങ്ങിൽ കൈമാറി.
പെരുമ്പാവൂർ എ ഇ ഒ ബിജി മോൾ നൂൺ മീൽ ഓഫീസർ ബേസിൽ ജോസഫ്, സ്കൂൾ പ്രിൻസിപ്പാൾ ഷിമി ആർ സി , ഹെഡ്മിസ്ട്രസ് റീബ മാത്യു, സീനിയർ അസിസ്റ്റൻ്റ് മിനി പി. എസ്, പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി, എസ് എം സി ചെയർമാൻ അരുൺ പ്രശോഭ്, മദർ പി.റ്റി. എ പ്രസിഡൻ്റ് സരിത രവികുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ സമീർ സിദ്ദീഖി, ഷീജ സി സി, നൂൺമീൽ ഇൻചാർജ് മാരായ അശ്വതി പ്രകാശ്, ഈഗ മരിയ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഭിന്നശേഷി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ 25 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സ്പെഷ്യൽ എഡ്യൂകേറ്റർ ലിമി ഡാനും സ്കൂൾ കുക്കായി ജോലി ചെയ്യുന്ന മിനിയ്ക്കും കോൺട്രാക്ടർ ബിനോയി എം.വി യ്ക്കും സ്നേഹോപഹാരം നൽകി.

പൊതു വിദ്യാദ്യാസ വകുപ്പിൻ്റെ ഫണ്ടിൽ നിന്നും ഇരിങ്ങോൾ ജി.വി. എച്ച്. എസ് സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം സ്റ്റോർ എറണാകുളം ഇലിയ ഉപ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു

 
                                            