ചലച്ചിത്ര രംഗത്ത് ‘മട്ടാഞ്ചേരി മാഫിയ’ എന്ന പദപ്രയോഗം സത്യമെന്ന് കെ സുരേന്ദ്രൻ

ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ലെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാ​ഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. സംഘടനയുടെ ആദ്യഘട്ടത്തില്‍ പങ്കാളികളായവരാണ് ലിജോ ജോസും ബിനീഷും. പക്ഷേ ഔദ്യോഗിക രൂപത്തിലേക്ക് പെട്ടെന്ന് എത്തുമെന്ന് അവര്‍ കരുതിയിരുന്നില്ല. അതിന്‍റെ ഒരു ആശയക്കുഴപ്പം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആഷിഖ് അബു. അതേസമയം. തുടക്കത്തില്‍ തന്നെ പുതിയ സംഘടനയ്ക്ക് അകത്ത് എതിര്‍പ്പ് ഉയരുന്നത് മറ്റ് സംഘടനകള്‍ക്ക് മെച്ചമായി ഭവിക്കുമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *