‘എആര്‍എം’ വ്യാജ പതിപ്പിൽ പ്രതികരിച്ച് ലിസ്റ്റിൻ‌ സ്റ്റീഫൻ; സൈബർ സെല്ലിൽ പരാതി നൽകും

ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം ARM, അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ് കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വ്യാജപതിപ്പ് ഇറങ്ങിയതിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. വ്യാജപതിപ്പ് ഇറങ്ങിയത് തീയറ്ററിൻ്റെ അറിവോടുകൂടിയാണെങ്കിൽ, അത്തരം തിയേറ്ററുകൾ ഇനി സിനിമകൾ നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളുടെ പരിശ്രമത്തിന്റെയും സ്വപ്നത്തിന്റെയും അധ്വാനത്തെയും ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചിരുന്നു. ‘നന്ദി ഉണ്ട്… ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ്. വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു’

വർഷങ്ങളുടെ പരിശ്രമത്തിന്റെയും സ്വപ്നത്തിന്റെയും അധ്വാനത്തെയും ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചിരുന്നു. ‘നന്ദി ഉണ്ട്… ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ്. വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

.

Leave a Reply

Your email address will not be published. Required fields are marked *