ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്‍ മോഹന്‍ലാല്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ തന്നെയാണ് വിവരം പുറത്തു വിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടര്‍ന്ന് മോഹന്‍ലാലിന് ഡോക്ടര്‍മാര്‍ 5 ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 
                                            