വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ എഴുതിയ കുറിപ്പ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്ന് താരം തന്നെ വെളിപ്പെടുത്തി. പറഞ്ഞതിലെ വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്നും സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടിയുടെ വിശദീകരണം നൽകി.
ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതാണ് പറയാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കിരിക്കുകയാണ് നടി.

 
                                            