വിവാഹങ്ങൾക്ക് വരനും വധുവിനും അങ്ങോട്ട് സമ്മാനങ്ങൾ കൊടുക്കുന്ന ഒരു പതിവ് ഉണ്ട്. എന്നാൽ അനന്ത് അംബാനി കുടുംബത്തിൽ തിരിച്ചാണ് പതിവ്. കോടികൾ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കൾക്കും കോടികൾ വിലപിടിച്ച സമ്മാനം നല്‍ക്കിരികുകയാണ് വരൻ അനന്ത് അംബാനി.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദ് അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചത്. 40 മണിക്കൂറോളം പവര്‍ റിസേര്‍വുള്ള വാച്ചിനൊപ്പം 18കെ പിങ്ക് ഗോള്‍ഡ് ബ്രെയ്‌സ്‌ലെറ്റും നീല നിറത്തിലുള്ള ഒരു എക്‌സ്ട്രാ സ്ട്രാപ്പുകൾ അടങ്ങിയ നിരവധി പ്രത്യേകതൾ ഉളള പ്രീമിയർ വാച്ചാണ് ഇത്.
ഷാറുഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ്, മീസാന്‍ ജഫ്രി, ശിഖര്‍ പഹാരിയ, വീര്‍ പഹാരിയ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കാണ് ലിമിറ്റഡ് എഡിഷനായ ഈ വാച്ച് ആനന്ദ് നല്‍കിയത്. ഈ വാച്ച് വാച്ച് ധരിച്ചുകൊണ്ടുള്ള ഷാറുഖ് ഖാന്റെ അടക്കമുള്ള ചിത്രങ്ങളും വൈറലാണ്. വിലപിടിപ്പുള്ള വാച്ചുകളുടെ ശേഖരം തന്നെയുണ്ട് അനന്ത് അംബാനിക്ക്.
ആഡംബര വാച്ച് കമ്പനിയായ റിച്ചാർഡ് മില്ലിന്റെ 55 കോടി വില വരുന്ന വാച്ചാണ് അനന്ത് വിവാഹത്തിന് അണിഞ്ഞത്. ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാറുഖ് ഖാനും അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമെല്ലാം കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. തമിഴില്‍ നിന്നും സൂര്യ, നയൻതാര, അറ്റ്‍ലി എന്നിവരും മലയാളത്തിൽ നിന്നും പൃഥ്വിരാജും സുപ്രിയയും അതിഥികളായി എത്തി.
