സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഓർത്തെടുത്തെടുക്കാനുള്ള വക നൽകിയാണ് കഴിഞ്ഞ വർഷം മാർച്ച് 26ന് ഇന്നസെന്റ് വിടവാങ്ങിയത്. അറുന്നൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, മണിച്ചിത്രത്താഴ്, കാബൂളിവാല. വിയറ്റ്‌നാം കോളനി, കിലുക്കം, കാക്കക്കുയിൽ, ഡോക്ടര്‍ പശുപതി, വേഷം, ദേവാസുരം, രാവണപ്രഭു, മിഥുനം തുടങ്ങി നിരവധി സിനിമകളിലൂടെ ഒട്ടനവധി കഥാപാത്രങ്ങളെ ഇന്നസെന്‍റ് മലയാളിക്ക് സമ്മാനിച്ചു.
തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടും ഇന്നച്ചൻ എന്ന സിനിമാ ലോകം സ്‌നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ മൂന്നുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന താരമാണ് ഇന്നസെന്റ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ നടന്‍ എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്.
സിനിമയിലും യഥാര്‍ഥ ജീവിതത്തിലും നര്‍മ്മങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്നസെന്റിനെ വേറിട്ട് നിര്‍ത്തിയത്. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ എംപിയായിട്ടും ജനങ്ങളെ സേവിച്ചു. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഭാര്യ ആലീസുമായി ഉണ്ടായ പ്രശ്‌നത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് രസകരമായ കഥകള്‍ പങ്കുവെച്ചിരിക്കുന്നത്.
നടന്‍ മമ്മൂട്ടിയാണ് ഇന്നസെന്റിനോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പറഞ്ഞത്. പിണറായി വിജയന്‍ നേരിട്ടു പറയുമെന്നും പറഞ്ഞു. വേണ്ടപ്പെട്ടവരോട് ആലോചിച്ചിട്ട് മത്സരിക്കാന്‍ സമ്മതിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
കലാഭവന്‍ മണിയുമായിട്ടുള്ള ഇന്നസെന്റിന്റെ അടുപ്പത്തെ കുറിച്ചും ഇതിൽ പറയുന്നു മണിയും ഇന്നസന്റും തമ്മില്‍ അപ്പനും മകനുമെന്നപോലെ ഹൃദയബന്ധമായിരുന്നു. മണിയുടെ എല്ലാ സങ്കടങ്ങളും പറഞ്ഞിരുന്നത് ഇന്നസെന്റിനോടാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുത്തനെ കൂടിക്കൊണ്ടിരിക്കെ ഇന്നസന്റ് പറഞ്ഞു, കലാഭവന്‍ മണിയോടു ചോദിച്ചു, ബോധംകെട്ടാല്‍ പെട്ടെന്ന് എഴുന്നേല്‍ക്കാനുള്ള വിദ്യ കണ്ടു വയ്ക്കുന്നതു നല്ലതാണെന്നു തോന്നുന്നു എന്ന്.
ഇന്നസെന്റ പോയതോടെ എത്രയോ പേരുടെ അത്താണിയാണ് ഇല്ലാതായത്. പ്രത്യേകിച്ചു നടീനടന്മാരുടെ. അവരുടെ കുടുംബ ജീവിതത്തിലെ അവസാന വാക്ക് ഇദ്ദേഹമായിരുന്നു. പിണങ്ങിപ്പോയ എത്രയോ പേരെ തിരിച്ചു കുടുംബത്തിലേക്ക് കൊണ്ടു വന്നു. മരുന്നിന് പോലും പൈസയില്ലാത്ത ദുരിതത്തിലായ പലര്‍ക്കും എല്ലാ മാനദണ്ഡങ്ങളും മറി കടന്ന് അമ്മയുടെ സഹായമെത്തിച്ചു.

 
                                            