ഏതാണ് തങ്കം ഏതാണ് ചെമ്പ് വഴിയെ അറിയാം, പ്രചാരണ രീതികളെ വിമർശിച്ച്; കെ മുരളീധരൻ

തൃശ്ശൂരിലെ ലോക്സഭാ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണ രീതികളെ വിമർശിച്ച് രംഗത്തെത്തി ഇരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ. പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്ററുകളിൽ തൃശ്ശൂരിന്റെ തനി തങ്കം എന്നെഴുതിയതിനെ കുറിച്ചാണ് മുരളീധരൻ പ്രതികരിച്ചത്. ഏതാണ് തങ്കം ഏതാണ് ചെമ്പ് വഴിയെ അറിയാമെന്ന് മുരളീധരൻ പറഞ്ഞു. ഇടതു സ്ഥാനാർത്ഥികൾ തൃശ്ശൂർ കാണുന്നതിനു മുൻപ് തൃശൂർ കണ്ടുവളർന്ന ആളാണ് താനെന്ന് മുരളീധരൻ വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷി എന്ന് പറയാൻ പോലും അവകാശമില്ല. പിണറായി രാഹുൽ ഗാന്ധിയും ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. കൂടാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ട് കെട്ടിയിട്ട ആളാണ് പിണറായി എന്നും മുരളീധരൻ ആരോപിച്ചു.തൃശ്ശൂരിൽ യുഡിഎഫ് ജയിക്കണമെന്നും ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോകണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്മായി ബന്ധപ്പെട്ട വിവാദത്തിലും മുരളീധരൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു.കരുണാകരന്റെ കുടുംബത്തിന് ഒരു പ്രത്യേകതയുണ്ടെന്നും വീട്ടിൽ വരുന്നവർ ശത്രുക്കൾ ആണെങ്കിലും മാന്യമായിട്ട് പെരുമാറുക ഒന്നും മുരളീധരൻ വ്യക്തമാക്കി. സന്ദർശനം നടത്തിയത് കൊണ്ട് പത്തു വോട്ട് കൂടുതൽ കിട്ടുമെന്ന് കരുതേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *