സംസ്ഥാനത്തെ ചെറുകിട മാർക്കറ്റുകളിൽ ഉള്ളിവില വർദ്ധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും ഉള്ളി കേരളത്തിലേക്ക് വരുന്നത് കുറഞ്ഞതാണ് കേരളത്തിൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വില കുതിച്ചുയരുവാൻ കാരണമായത്. ചെറുകിട കച്ചവടക്കാർ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വിൽക്കുന്നത്.
നവരാത്രി ആഘോഷങ്ങൾ തുടങ്ങിയതോടെ മഹാരാഷ്ട്രയിൽ നിന്നും ദിനംപ്രതിയെത്തുന്ന ഉള്ളിയുടെ ലോഡുകൾ കുറഞ്ഞത്. മഴയും വെള്ളപ്പൊക്കവും ഉള്ളി കൃഷിയുള്ള മേഖലകളിൽ നാശം വിതച്ചതും വിലവർധനയ്ക്ക് കാരണമായി. നവരാത്രി ആഘോഷങ്ങൾ കഴിഞ്ഞാലേ ഉള്ളി വിലയിൽ മാറ്റം വരൂ.
അതേസമയം വിപണിയിൽ പൂഴ്ത്തിവെപ്പും വ്യാപകമാവുകയാണ്. പച്ചക്കറി വിലയിൽ കാര്യമായ കുറവും വന്ന വേളയിലാണ് ഉള്ളി വില വർധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
