കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം നല്‍കാന്‍ ഒരുങ്ങുകയാണ് ഐഎല്‍എസിയുടെ ഇന്ത്യന്‍ ഘടകമായ എന്‍എബിഎല്‍. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി.

വിവിധ വിഭാഗങ്ങളിലായി 200ഓളം പരിശോധനകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.പൊലീസ്, എക്‌സൈസ്, വനം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കുറ്റകൃത്യ അന്വേഷണങ്ങളില്‍ ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കോടതിക്ക് നല്‍കുന്ന സ്ഥാപനമാണ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി.

നിശ്ചിത ഫീസടച്ച് പൊതുജനങ്ങള്‍ക്കും വിവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ലബോറട്ടറിയെ സമീപിക്കാം. ടോക്‌സിക്കോളജി, സീറോളജി, നാര്‍ക്കോട്ടിക്‌സ്, എക്‌സൈസ്, ജനറല്‍ കെമിസ്ട്രി എന്നീ വിഭാഗങ്ങളിലായി 82 ശാസ്ത്രീയ പരിശോധനകളാണ് ലബോറട്ടറിയില്‍ നടത്തുന്നത്. ആധുനിക ശാസ്ത്രീയ പരിശോധനകള്‍ക്കുള്ള സമഗ്രമായ സംവിധാനങ്ങള്‍ മൂന്നു ലാബിലും ഒരുക്കിയതാണ് ലബോറട്ടറിയെ അന്തര്‍ദേശീയ അംഗീകാരത്തിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *