ഭക്ഷണം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകം ചെയ്ത് ലഭിക്കുന്നു. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം. നമ്മള്‍ സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്തെടുക്കുന്ന ചില ഭക്ഷ്യ വസ്തുക്കള്‍ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് പറയുന്നത്. അത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, ദഹനത്തെ ബാധിക്കുകയും ചെയ്യും.
പച്ചക്കറികള്‍

ധാരാളം പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് പച്ചക്കറികള്‍. പ്രധാനമായും ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. പ്രഷര്‍ കുക്കറില്‍ പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ പോഷകങ്ങളെല്ലാം തന്നെയും നഷ്ടപ്പെടും.
പാസ്ത

പാകം ചെയ്യുമ്പോള്‍ ധാരാളം സ്റ്റാര്‍ച് പുറത്തു വരുന്ന ഭക്ഷ്യവസ്തുവാണ് പാസ്ത. അതുകൊണ്ടു കുക്കറില്‍ വെച്ച് ഇതൊരിക്കലും പാകം ചെയ്‌തെടുക്കരുത്. ഒരു പാത്രത്തില്‍ വെച്ച് വേവിച്ചതിനു ശേഷം അധികം വരുന്ന വെള്ളം കളയുന്നതാണ് ആരോഗ്യത്തിനു നല്ലത്.
മല്‍സ്യം

വളരെ എളുപ്പത്തില്‍ വെന്തു കിട്ടുന്ന ഒന്നാണ് മല്‍സ്യം. ആയതിനാല്‍ ഒരിക്കലും മല്‍സ്യം പ്രഷര്‍ കുക്കറില്‍ വെച്ച് വേവിച്ചെടുക്കരുത്. അങ്ങനെ ചെയ്താല്‍ മീന്‍ വെന്ത് ഉടഞ്ഞു പോകും.
ഉരുളക്കിഴങ്ങ്

സാധാരണ എല്ലാവരും തന്നെ കുക്കറില്‍ വെച്ച് വേവിച്ചെടുക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ ധാരാളം സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറിയായതു കൊണ്ടുതന്നെ ഇത് കുക്കറില്‍ വെച്ച് വേവിച്ചെടുക്കുന്നത് ആരോഗ്യകരമല്ല. എന്നാല്‍ കുക്കറില്‍ തന്നെ വെച്ച് വേവിച്ചെടുക്കണമെന്നുണ്ടെങ്കില്‍ ധാരാളം വെള്ളമൊഴിച്ചു വേവിച്ചതിനു ശേഷം കഴുകിയെടുക്കാം.
