ചെറുതോണി : ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശക പാസ്സെടുത്ത് ഉള്ളിലേക്ക് കയറിയ യുവാവ്. അണക്കെട്ടിലെ ഹൈലൈറ്റുകൾ താഴിട്ട് പൂട്ടുകയും ഷട്ടറുകൾ ഉയർത്തുവാനുള്ള ഇരുമ്പുവടത്തിൽ കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകമൊഴിക്കുകയും ചെയ്തു.
ജൂലൈ 22ന് രാവിലെ മൂന്ന് മണിക്കാണ് സംഭവം. സെപ്റ്റംബർ നാലിന് അറ്റകുറ്റ പണികൾക്കിടയിലാണ് ഹൈലൈറ്റുകൾ താഴിട്ട് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. പതിനൊന്നിടത്ത് ഇതിനു സമാനമായി താഴിട്ട് പൂട്ടിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാർ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവ് ഹൈലൈറ്റുകൾ താഴിട്ട് പൂട്ടുന്നതും വടത്തിൽ ദ്രാവകമൊഴിക്കുന്നതും കണ്ടെത്തിയത്.
കെഎസ്ഇബി നൽകിയ പരാതിയിൽ ഇടുക്കി പോലീസ് കേസെടുക്കുകയും സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിലുള്ള
യുവാവ് ഇപ്പോൾ വിദേശത്താണ്. യുവാവുമായി ബന്ധപ്പെട്ട മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
