മലപ്പുറം : മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ടീയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വംശീയ അതിക്രമങ്ങള്‍ തുടരുന്നതെന്ന് ബി കെ എം യു മലപ്പുറം ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന് പറഞ്ഞു.നാലുമാസമായി തുടരുന്ന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കലാപത്തെ തുടര്‍ന്ന് മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും വീടും വസ്തു വഹകളും നഷ്ടപ്പെട്ടവര്‍ക്കും മതിയായ നഷ്ട പരിഹാരം നല്കി പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കുക, മണിപ്പൂര്‍ ജനതയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി കെ എം യു മലപ്പുറം ജില്ലാ കമ്മിറ്റിയും ദളിത് റൈറ്റ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി മലപ്പുറം ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ദളിത് റൈറ്റ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഇ കുട്ടന്, സരോജിനി, പി സി ബാലകൃഷ്ണന്, ഇ ടി വേലായുധന് , കുഞ്ഞികൃഷ്ണന് മങ്കട, സി. അറുമുഖന്, മുരളി വണ്ടൂര്‍ , സി അബ്ദുറഹിമാന് ചെറുവായൂര്‍ ദാസന് തിരൂര്‍ എന്നിവര്‍ സംസാരിച്ചു.
