മലപ്പുറം നഗരസഭ കുടുംബശ്രീ ഓണാഘോഷ വിപണന മേള ആരംഭിച്ചു

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം സിഡിഎസ് രണ്ടിന്റെയും നേതൃത്വത്തില്‍ ഓണചന്ത മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജുമൈല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ ഉത്പ്പന്നങ്ങളും മറ്റു സാധനങ്ങളും വില്‍പ്പനക്കുണ്ട്. ആഗസ്റ്റ് 27 ന് ചന്ത അവസാനിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സിലര്‍മാര്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ഷംല, മെമ്പര്‍ സെക്രട്ടറി , സിഡിഎസ് ഭരണ സമിതി അംഗങ്ങള്‍, ഉപസമിതി അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *