കര്‍ഷകര്‍ക്ക് യൂറിയ സബ്സിഡിയായി ഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചതായി ചുവപ്പുകോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ആഗോളതലത്തില്‍ ഒരു ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ, 300 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിന് യൂറിയ സബ്സിഡിയായിഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചു.’
ചില ആഗോള വിപണികളില്‍ ചാക്കൊന്നിന് മൂവായിരംരൂപയ്ക്ക് വില്‍ക്കുന്ന യൂറിയ കര്‍ഷകര്‍ക്ക് 300 രൂപയില്‍ കൂടാതെയാണ് വിളിക്കുന്നതെന്ന് ചുവപ്പുകോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. ‘ചില ആഗോള വിപണികളില്‍ യൂറിയയ്ക്ക് 3,000 രൂപയില്‍ കൂടുതല്‍ വില ഈടാക്കുന്നുണ്ട്. ഇപ്പോള്‍ ഗവണ്മെന്റ് ഇത് നമ്മുടെ കര്‍ഷകര്‍ക്ക് 300 രൂപയില്‍ കൂടാതെ വില്‍ക്കുന്നു. , അതിനാല്‍ ഗവണ്മെന്റ് സബ്സിഡി നല്‍കുന്നു. നമ്മുടെ കര്‍ഷകര്‍ക്ക് യൂറിയ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായി 10 ലക്ഷം കോടി രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. ‘

 
                                            