പുതിയ രൂപത്തിൽ ഹീറോ ഹോണ്ട കരിസ്മ

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച മോട്ടോര്‍സൈക്കിളാണ് ഹീറോ ഹോണ്ട കരിസ്മ. മികച്ച പെര്‍ഫോമന്‍സും, കിടിലന്‍ ഡിസൈനുമാണ് മറ്റു മോഡലുകളില്‍ നിന്നും ഹീറോ ഹോണ്ട കരിസ്മയെ വ്യത്യസ്ഥമാക്കിയത്.ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും, ഇന്ത്യയിലെ വലിയ ടൂ വീലര്‍ നിര്‍മ്മാതാക്കളായ ഹീറോയും ചേര്‍ന്നുള്ള സംയുക്ത പങ്കാളിത്തത്തിലൂടെയാണ് ഹീറോ ഹോണ്ട കരിസ്മയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍, കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമാണ് ഈ മോഡലിന് വിപണിയില്‍ തിളങ്ങാന്‍ സാധിച്ചത്. ഏതാനും വര്‍ഷങ്ങള്‍ പരാജയം രുചിച്ചെങ്കിലും, ഇത്തവണ ഗംഭീര തിരിച്ചുവരവിനാണ് ഈ മോഡല്‍ ഒരുങ്ങുന്നത്.

പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 ഈ മാസം 29ന് വിപണിയില്‍ അവതരിപ്പിക്കുന്നതാണ്. മുന്‍ഗാമിയെ പോലെ ഫുള്ളി ഫെയര്‍ഡ് സ്‌പോര്‍ട്ടി സ്‌റ്റൈലിംഗ് പ്രതീക്ഷിക്കാവുന്നതാണ്. എല്‍ഇഡി ഹെഡ് ലാമ്ബുകള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലീറ്റ് സീറ്റ്-അപ്പ്, സ്റ്റബി എക്‌സ് ഹോസ്റ്റ്, ഉയരമുള്ള വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ലിക്വിഡ് കൂള്‍ഡ് മോട്ടോറും, ട്രെല്ലിസ് ഫ്രെയിമും ലഭിക്കുന്ന ഹീറോയുടെ ആദ്യ മോട്ടോര്‍സൈക്കിള്‍ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. ഏകദേശം 1.5 ലക്ഷം രൂപ മുതല്‍ 1.6 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്. പഴയ പാരമ്ബര്യത്തിന്റെ പിന്‍ബലത്തില്‍ നിരവധി ആളുകളെ ആകര്‍ഷിക്കാന്‍ കരിസ്മയ്ക്ക് വീണ്ടും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *