മലപ്പുറം: ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്‍ സി പി ജില്ലാ പ്രസിഡന്റ് കെ പി രാമനാഥന് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ എന്‍ എല്‍ സി ജില്ലാ പ്രസിഡന്റ് പി വി രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തിരുവച്ചിറ മോഹന്‍ദാസ്, കെ വി ദാസ്, വത്സല മേനാത്ത്, ആര് പി മീര, സുനില്‍ കരുപ്പാര, പി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു,
