നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. അടുത്തിടെ മോശം സേവനത്തിന്റെ പേരിൽ എയർ ഇന്ത്യയെ വിമർശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറഞ്ഞത്.
ജനുവരി 31നാണ് ചെന്നൈ എയർപോർട്ടിൽ കാലിന് പരിക്കുപറ്റിയ താൻ ഒരു വീൽചെയറിനായി അരമണിക്കൂർ കാത്തുനിന്നുവെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തത്. മറ്റൊരു എയർലൈനിൽ നിന്നും വീൽ ചെയർ വാങ്ങിയാണ് തനിക്ക് നൽകിയതെന്നും ഖുശ്ബു പറയുന്ന ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
