എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു

എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. മധ്യപ്രദേശിലെ ബിട്ടുളിൽ ആണ് സംഭവം.കുട്ടിയെ പുറത്ത് എത്തിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം അറിയിച്ചു.

ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരൻ കുഴൽക്കിണറിൽ വീഴുന്നത്.കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ വേണ്ടി ഈ കുഴൽക്കിണർ നിർമ്മിക്കുന്നത് . വെള്ളം കിട്ടാത്തതിനാൽ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. കുട്ടി എങ്ങനെയാണ് ഇരുമ്പുപാളി നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ചൗഹാൻ പോലീസിനോട് പറഞ്ഞു.

കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാൻ ഉള്ള യന്ത്രങ്ങൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *