കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടവർ നമുക്കിടയിലുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ് എന്ന കാര്യം ഇനിയും ഓർമ്മപ്പെടുത്തേണ്ടതില്ല. ദിനംപ്രതി വിവിധ തട്ടിപ്പുകൾ ആണ് ഓൺലൈൻ കേന്ദ്രമാക്കി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. കാണാമറയത്തിരുന്നു കൊണ്ട് നിരവധി ആളുകളുടെ പണം തട്ടിയെടുക്കുന്ന വില്ലന്മാർ ഉണ്ട്. പലരുടെയും ആയിരങ്ങളും ലക്ഷങ്ങളും കോടികളും ഇവർ തട്ടിയെടുക്കുന്നു. എന്നാൽ ഇപ്പോൾ അത്തരമൊരു തട്ടിപ്പിനിരയായിരിക്കുകയാണ് അബ്ദുള്ലാഹിര്‍ ഹസൻ എന്ന വ്യക്തി.സ്വന്തം മരുമകൻ തന്നെയാണ് ഇദ്ദേഹത്തെ തട്ടിപ്പിനിരയാക്കിയത്. ആലുവയിൽ നിന്നുമാണ് ഈ വാർത്ത. വിദ്യാഭ്യാസരംഗത്തെ സംരംഭകരാണ് ഇദ്ദേഹം.മകളുടെ ഭര്‍ത്താവ് മുഹമ്മദ് ഹാഫിസിനെതിരെ ആണ് ഇദ്ദേഹം പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.മകളുടെ വിവാഹ സമയത്ത് ആയിരം പവനും ഒരു റേഞ്ച് റോവറും മരുമകനുവേണ്ടി ഇദ്ദേഹം നൽകിയിരുന്നു. എന്നാൽ അതൊന്നും പോരാതെ 107 കോടി രൂപയാണ് മരുമകൻ ഇദ്ദേഹത്തിന്റെ പക്കൽ നിന്നും ഇപ്പോൾ തട്ടിയെടുത്തിരിക്കുന്നത് .ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്
