ആശുപത്രിയില്‍ വച്ചു 75 കാരിയെ പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ് കേസിലെ പ്രതി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ എക്സ്-റേ മുറിയിലേക്ക് കൊണ്ടുപോവുന്നതിനിടെ രണ്ട് തവണ പീഡിപ്പിച്ചതായി സ്ത്രീ പരാതിയില്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് പീഡനവിവരം സ്ത്രീ വീട്ടുകാരോട് പറഞ്ഞത്.
