അര നൂറ്റാണ്ട് കാലത്തെ സിനിമ ജീവിതം ആഘോഷിച്ചു മല്ലിക സുകുമാരൻ. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയിൽ വെച്ചായിരുന്നു ആഘോഷ പരിപാടി നടത്തിയത്. വ്യവസായ മന്ത്രി പി രാജീവാണ് ‘മല്ലിക വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ് മല്ലിക എന്നും തനിക്ക് ശരിയെന്ന് തോന്നുന്ന ധൈര്യമായി ചെയുകയും ഇനിയും മുന്നോട്ടു നല്ല രീതിയിൽ തന്നെ മുന്നേറാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചിരുന്നു.
ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീ അമ്മ തന്നെയാണ്. താൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അഭിനയത്രി അമ്മയാണെന്ന് മകൻ ഇന്ദ്രജിത്ത് പറഞ്ഞു. അച്ചന്റെ മരണ ശേഷമുള്ള കാര്യങ്ങൾ ഓർത്തു പ്രിത്വിരാജ് പറഞ്ഞപ്പോൾ മല്ലിക സദസിൽ ഇരുന്നു കണ്ണീർ തുടക്കുകയായിരിന്നു.
അമ്മക്കൊപ്പം അഭിനക്കുക അമ്മ അഭിനയിച്ച സിനിമ സംവിധാനം ചെയുക നിർമ്മിക്കുക എന്നിങ്ങനെ അപൂർവ്വ ഭാഗമാകാൻ തനിക്ക് കഴിഞ്ഞതായി പ്രിത്വിരാജ് പറഞ്ഞു. ഫ്രണ്ട്സ് ആന്‍ഡ് ഫോസ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ആയിരിന്നു ‘മല്ലിക വസന്തം’. പൂർണിമ ഇന്ദ്രജിത് സുപ്രിയ പ്രിത്വിരാജ് തുടങ്ങിയവരുൾപ്പടെയുള്ള കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
