അഗസ്റ്റ് മാസത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമായേക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോംമന്ത്രാലയം നിര്‍ദേശിച്ചു.മാര്‍ച്ചിനോടകം ലേല നടപടികള്‍ തുടങ്ങാനും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് 5 ജി സേവനങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കേന്ദ്രം ട്രായിക്ക് അയച്ച കത്തില്‍ പറയുന്നു.ലേലത്തിനുള്ള 800 മേഗാഹെര്‍ട്‌സ്,900 മെഗാഹെര്‍ട്‌സ്,1800 മെഗാഹെര്‍ട്‌സ് ബ്രാന്‍ഡുകളിലെ സ്‌പെക്ട്രത്തെകുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക്‌നു നല്‍കിയിട്ടുണ്ട്. കേരളം, മുംബൈ, ഒഡീഷ, ഹരിയാന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് എ ല്‍. എസ്. എ കളിലെ നിശ്ചിത 900 മെഗാഹെഡ്‌സ് ബ്രാന്‍ഡ് സ്പെക്ട്രം കേന്ദ്രം ഉപേക്ഷിക്കും. ഹരിയാന, ജമ്മു കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെ ആറ് എല്‍എസ്എ കളില്‍ വ്യാപിച്ചുകിടക്കുന്ന ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉപയോഗത്തിനായി 900 മെഗാഹെര്‍ട്‌സ് നീക്കിവെച്ചിട്ടുണ്ടെന്നും ട്രായ് അറിയിച്ചു.
