ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണോ? ;കൈ നിറയെ പണം നേടാം

പതിമൂന്ന് ദിവസത്തിനുള്ളില്‍ പത്ത് ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ കൈ നിറയെ പണം സമ്പാദിക്കാം. ഫിനാന്‍സ് ബസ് എന്ന കമ്പനിയാണ് ഹൊറര്‍ സിനിമാ ആരാധകര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്.

സിനിമയുടെ ബജറ്റ്, ആസ്വാദനത്തില്‍ എന്തെങ്കിലും രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് വിലയിരുത്താനാണ് ഇത്തരത്തിലൊരു ഓഫറുമായി കമ്പനി എത്തിയിരിക്കുന്നത്.

ഹൊറര്‍ മൂവി ഹാര്‍ട്ട് റേറ്റ് അനലിസ്റ്റ് എന്നാണ് തസ്തികയുടെ പേര്. ഫിറ്റ്ബിറ്റ് ഉപയോഗിച്ച് ഹൊറര്‍ സിനിമകള്‍ കാണുമ്പോള്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കും. ഒക്ടോബര്‍ ഒമ്പതിനും 18 നും ഇടയ്ക്ക് പതിമൂന്ന് സിനിമകളും കണ്ടു തീര്‍ക്കണം.

ഉയര്‍ന്ന ബജറ്റില്‍ നിര്‍മിക്കുന്ന ഹൊറര്‍ സിനിമകള്‍ കുറഞ്ഞ ബജറ്റിനേക്കാള്‍ കൂടുതല്‍ ഭീതി നല്‍കുന്നുണ്ടോ എന്നറിയാനാണ് കമ്പനിയുടെ പദ്ധതി. സോ, അമിറ്റിവില്ല ഹൊറര്‍, എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2, കാന്‍ഡിമാന്‍, ഇന്‍സിഡസ്, ദി ബ്ലയര്‍ വിച്ച് പ്രൊജക്ട്, സിനിസ്റ്റര്‍, ഗെറ്റ് ഔട്ട്, ദി പ്യൂര്‍ഗ്, ഹാലോവീന്‍(2018), പാരാനോര്‍മല്‍ ആക്ടിവിറ്റി, അനാബെല്‍ എന്നീ സിനിമകളാണ് കാണേണ്ടത്.

പുതിയ അനലിസ്റ്റിന് 1,300 ഡോളറും 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡും ഒരു ഫിറ്റ്ബിറ്റ് ട്രാക്കറും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *