ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യമില്ല; സുപ്രീംകോടതി

കര്‍ണാടകയിലെ ഹിജാബ് വിവാദം ദേശിയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. ഹിജാബ് വിവാദത്തില്‍ അന്തിമമായ ഉത്തരവ് വരുന്നതുവരെ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ഒന്നും തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. എന്താണ് കര്‍ണാടകയില്‍ നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *