ഹിജാബ് നിരോധന ഉത്തരവിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ബംഗളൂരുവില്‍ അടക്കം നിരോധനാജ്ഞ തുടരുകയാണ്.
ഹിജാബ് ഉത്തരവിനെതിരെ പ്രതിഷേധമറിയിച്ചു കടകള്‍ പൂട്ടി പ്രതിഷേധിക്കുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തീര മേഖലകളില്‍ പോലീസ് പരിശോധന കൂട്ടിയിട്ടുണ്ട്. ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് കാണിച്ചാണ് കര്‍ണാടകയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഹിജാബ് മതാചാരങ്ങളുടെ യും മൗലികാവകാശങ്ങളുടെയും ഭാഗമല്ല എന്നാണ് സര്‍ക്കാര്‍ നിലപാട് . കാരണത്താലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിച്ചു നല്‍കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവ് വന്നതോടെ സര്‍ക്കാറിന് ഈ നിലപാട് തുടരുകയും ചെയ്യാം.
