ജമ്മു കാശ്മീരില്‍ നിന്നും സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങളും മറ്റും സേന പിടികൂടിയിട്ടുണ്ട്.
പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ സൈന്യത്തെയും ജമ്മുകാശ്മീര്‍ പോലീസിനെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

 
                                            