തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിസരത്തെ സ്കൂളിൽ പഠിക്കുന്ന സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥിനികൾ സര്‍വകലാശാല കാമ്പസിലെത്തുകയായിരുന്നു. തുടർന്ന് കാടുമൂടിയ സ്ഥലത്തുകൂടെ നടന്നുപോയ ഇവരെ കണ്ട സുരക്ഷാജീവനക്കാരന്‍ പെണ്‍കുട്ടികളോട് കയര്‍ക്കുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കൂട്ടത്തിലൊരു പെണ്‍കുട്ടിയെ തിരികെ വിളിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു
