തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ രണ്ടരക്കോടിയിലധികം (2,55,20,478) പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് ലഭിച്ചപ്പോള്‍ രണ്ടാം ഡോസ് കിട്ടിയത് 68,38,015 പേര്‍ക്ക്.
2021ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യയായ 3.54 കോടിയുടെ 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിനു മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
