രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും റായ്ബറേലി എംഎല്‍എയുമായ അദിതി സിംഗ്. റായ്ബറേലിയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ ഒരു അംശം പോലും നെഹ്‌റു കുടുംബം തിരികെ നല്‍കിയിട്ടില്ലെന്നും അദിതി സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് വിട്ട് കേരളത്തിലേക്ക് പോയതിനുള്ള മറുപടി ജനങ്ങള്‍ നല്‍കി കഴിഞ്ഞുവെന്നും 2024 ല്‍ പ്രിയങ്ക ഗാന്ധിക്കും റായ്ബറേലിയിലെ ജനങ്ങള്‍ ഇതേ മറുപടി നല്‍കുമെന്നും അദിതി പറഞ്ഞു.
ബിജെപിയില്‍ കൂടുതല്‍ സന്തുഷ്ടയാണ്. അച്ചടക്കമുള്ള പാര്‍ട്ടിയാണ്. കോണ്‍ഗ്രസില്‍ അച്ചടക്കം ഇല്ല. കോണ്‍ഗ്രസില്‍ സംഘടനാ സംവിധാനം ഇല്ല. യുപി കോണ്‍ഗ്രസില്‍ മികച്ച നേതൃത്വത്തിന്റെ അഭാവമുണ്ട്. തുടങ്ങിയ കാര്യങ്ങള്‍ കൂടി അദിതി സിംഗ് കൂട്ടിചേര്‍ത്തു
