യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്ത പതിനേഴുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യം

മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് പൊലീസ്. യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്തെന്ന പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.

ഗര്‍ഭിണിയായിരിക്കെ രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം തേടിയെന്ന മൊഴിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതും ഗര്‍ഭിണിയായതും മനപ്പൂര്‍വ്വം മറച്ചു വെക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നിയമ നടപടികളുണ്ടായേക്കും.

പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിന് അയല്‍വാസിയായ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിലാണ്. അറസ്റ്റിലായ പ്രതി പെണ്‍കുട്ടിയുടെ സുഹൃത്താണെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയുടെയും പ്രതിയുടെയും വീട്ടുകാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *