യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് ഈ കാര്യം സ്ഥിരീകരിച്ചത്.
വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്.
യുദ്ധം തുടങ്ങിയതില്‍ പിന്നെ ഓരോ ദിവസവും കൂടുതല്‍ ശക്തിയാര്‍ജിച്ചു വരികയാണ്.കഴിഞ്ഞ ചൊവ്വഴ്ച യുക്രൈനില്‍ നടക്കുന്ന റഷ്യന്‍ അക്രമത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ച് യുദ്ധം നീങ്ങുന്നു.
