മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് സമാഹരിച്ച 4, 25, 001 രൂപ സംസ്ഥാന പ്രസിഡൻ്റ് രതീശൻ അരിമ്മൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്ക് കൈമാറി. ജനറൽ സെക്രട്ടറി സജികുമാർ.ജി., ദുനിംസ് റിയാസുദ്ദീൻ, എം.സുനിൽകുമാർ, പ്രശാന്ത് എസ്.വി, കെ.രമേഷ്, റജി.ജി.എസ് എന്നിവർ പങ്കെടുത്തു.
