വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകര്‍. മാതൃകയായില്ലെങ്കിലും ക്രൂരത കാട്ടാതിരുന്നാല്‍ നല്ലത്. പറഞ്ഞു വരുന്നത് എല്ലാ അധ്യാപകരുടെയും കാര്യമല്ല. ചെറിയൊരു ശതമാനം അധ്യാപകരുടെ കാര്യമാണ്. പഠിക്കുന്നത് എന്തുമായിക്കൊള്ളട്ടെ… പഠിക്കാന്‍ എത്തിക്കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് ഗുരു എന്നത് ദൈവ തുല്യമാണ്. എന്നാല്‍ സ്ഥാനത്തിന് നിലക്കാത്തത് ചെയ്യുമ്പോള്‍ അധ്യാപകര്‍ ആകുന്നത് ദൈവമല്ല മറിച്ച് മറ്റെന്തല്ലാമോ ആണ് .
ഇന്ന് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതെ കടന്നു പോകുന്ന ഒരു ദിനപത്രവും ഉണ്ടാകില്ല. ചിലര്‍ ശിക്ഷിക്കപ്പെടുന്നു എന്നാല്‍ മറ്റുചിലര്‍ എളുപ്പത്തില്‍ രക്ഷപ്പെടുന്നു. വാസ്തവത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ശിക്ഷ കൊണ്ട് മാത്രം പരിഹാരം നേടാന്‍ കഴിയില്ലല്ലോ..!
ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചു. 2016 കാസര്‍ഗോഡ് നഗരത്തോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുല്‍മജീദ് ജോലിചെയ്യുന്ന സമയത്തായിരുന്നു പീഡനം. മദ്രസ വിദ്യാര്‍ഥിയായ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കുറ്റം പുറത്തുവന്നത്. അത്തരത്തില്‍ കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിനെ കാസര്‍ഗോഡ് പോസ്‌കോ കോടതി ശിക്ഷിക്കുകയാണ് ഉണ്ടായത്.
അബ്ദുല്‍മജീദ് ലത്തീഫിനെ പോലെ നിരവധി പേര്‍ നമുക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം ഇല്ലാതാവാന്‍ ഇനിയും ഒരുപാട് കാലം എടുക്കും എന്ന് എന്നതിന് ഉദാഹരണമാണ് കൂടികൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍
