മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രിയും എന്‍ സി പി നേതാവുമാണ് നവാബ് മാലിക്.
1993 ലെ സ്ഫോടന പരമ്പര കേസിലെ പ്രതിയുമായുള്ള ഭൂമി ഇടപാടിനെ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഉച്ചയോടെ അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.ഈയടുത്തായി ഇഡി നിരവധി ഇടങ്ങളില്‍ റൈഡ് നടത്തുകയും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കറിനെ അറസ്റ്റും ചെയ്തിരുന്നു.
കേന്ദ്ര ഏജന്‍സിയും ബിജെപി യും തമ്മിലുള്ള ബന്ധം തുടര്‍ച്ചയായി വെളിപ്പെടുത്തിയതിനാലാണ് മാലികിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ സി പി വക്താവ് സഞ്ജയ് തത്കാരെ പറഞ്ഞു.
