മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയല്‍വാസിയായ 21-കാരന്‍ അറസ്റ്റില്‍

മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയ്ക്കുള്ളില്‍ പരസഹായമില്ലാതെ പ്രസവിച്ചു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടക്കലിലാണ് സംഭവം.

അയല്‍വാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഇയാളെ അറസ്റ്റു ചെയ്തു. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *