ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭയില്‍ പുതിയൊരു വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ധാരണയായി. സഹകരണ വകുപ്പ് കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെ മന്ത്രിസഭ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ വകുപ്പ് രൂപീകരണം. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രത്യേക ഭരണ, നിയമവും നയങ്ങളും പുതിയ മന്ത്രാലയത്തിനായി സൃഷ്ടിക്കും. രാജ്യത്തെ അടിസ്ഥാന ജന വിഭാഗത്തോട് അടുത്ത് നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃക വളരെ പ്രസക്തമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.
