എന്നും മലയാളികള്‍ക് ഒരു അത്ഭുതം ആണ് മഞ്ജു വാര്യര്‍. ഓരോ ദിവസം കഴിയുംതോറും പുറത്ത് വരുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.മഞ്ജുവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും രൂപത്തിലുമെക്കെയുള്ള ഈ മേക്കോവര്‍ ആരാധകരെയും അത്ഭുതപ്പെടുത്താറുണ്ട്. എന്നാല്‍ മഞ്ജുവിന്റെ ഈ മാറ്റത്തിനെല്ലാം കാരണം അവരുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ബിനീഷ് ചന്ദ്രന്‍ ആണ്. മഞ്ജുവിന്റെ മുഴുവന്‍ കാര്യങ്ങളും കോര്‍ഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്രന്‍ ആണ്.മഞ്ജുവിന്റെ കാര്യങ്ങള്‍ മഞ്ജുവിനേക്കാള്‍ അറിയുന്നത് ബിനീഷിന് ആണ്. എന്ത് പറഞ്ഞാലും മഞ്ജു ബിനീഷിനോട് ചോദിക്കു, ബിനീഷിന് അറിയാം തുടങ്ങിയ രീതിയില്‍ മറുപടി പറയുമ്പോഴേ ഇത് ഊഹിക്കാവുന്നതാണ്. സാഹോദര ബന്ധമാണ് മഞ്ജുവും ബിനീഷും തമ്മില്‍ ഉള്ളത്. എന്നാല്‍ ഇവരുടെ പേരില്‍ ചില ഗോസിപ്പുകള്‍ ഒരു പ്രമുഖ സംവിധായകന്‍ പ്രചരിപ്പിച്ചിരുന്നു. മഞ്ജുവും ബിനീഷും തമ്മില്‍ പ്രണയത്തില്‍ ആണെന്നാണ് ഈ സംവിധായകന്‍ പ്രചരിപ്പിച്ചിരുന്നത്. മഞ്ജു ബിനീഷിന് അടിമപ്പെട്ടാണ് ജീവിക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു പരത്തി.
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഒരു സംവിധായകനായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തെ തെറ്റായി കണ്ടത്. തന്റെ പ്രണയം മഞ്ജു നിരസിച്ചതിന്റെ ദേഷ്യത്തിലാണ് മഞ്ജു ബിനീഷ് സൗഹൃദത്തെ കുറിച്ച് ആ സംവിധായകന്‍ അന്ന് അങ്ങനെ പറഞ്ഞത്. എന്നാല്‍ ഇതൊന്നും തന്നെ മഞ്ജു കാര്യമായി എടുത്തിട്ടില്ല. മഞ്ജുവിനെ സ്‌നേഹിക്കുന്ന മലയാളികള്‍ ആരും തന്നെ ഇതുപോലെയുള്ള കൊള്ളയായ വാര്‍ത്തകള്‍ വിശ്വസിക്കുവാന്‍ തയ്യാറായിരുന്നില്ല.. എന്നാല്‍ മഞ്ജു ഈ സംവിധായകന് എതിരെ പരാതി പെട്ടിരുന്നു.താരത്തിന്റെ കാര്യങ്ങള്‍ എല്ലാം തന്നെ കോഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്ര ആണ്. നല്ല ആളുകള്‍ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ നമുക്ക് എത്ര വലിയ ഉയരവും കീഴടക്കാന്‍ സാധിക്കും എന്നതിന്റെ തെളിവാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.
നന്നേ ചെറുപ്പത്തില്‍ മലയാള സിനിമയില്‍ നിന്നും ആദ്യ ഇന്നിംഗിസിന് വിട പറയുമ്പോള്‍ മഞ്ജു വാര്യര്‍ എന്ന താരം മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ നേടിയെടുത്ത സ്ഥാനം വളരെ വലുതായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലാണ് മഞ്ജു തന്റെ കരിയറിന്റെ ആദ്യ പാദത്തിന് വിരാമം കുറിച്ചത്.പിന്നീട് വീട്ടമ്മയും കുടുംബിനിയുമായി ജീവിച്ച 15 വര്‍ഷങ്ങള്‍…. ശേഷം 2014ല്‍ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ രണ്ടാം വരവ്. മഞ്ജു വാര്യര്‍ തിരികെ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ മലയാളി ആ പ്രതിഭാശാലിയെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ ആകാംഷയിലായിരുന്നു.പക്ഷെ പഴയ ബോള്‍ഡ് മഞ്ജുവിനെയായിരുന്നില്ല ആരാധകര്‍ കണ്ടത്. വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച മേഖലയിലേക്ക് തിരികെ എത്തിയിട്ടും മഞ്ജുവിന്റെ സംസാരത്തില്‍ അടക്കം ഒരു ഭയം നിഴലിക്കുന്നുണ്ടായിരുന്നു.താന്‍ മാറി നിന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമ അടിമുടി മാറിയെന്നും താന്‍ എല്ലാം ആദ്യം മുതല്‍ നിരീക്ഷിച്ച് മനസിലാക്കുകയാണെന്നുമാണ് അന്ന് മഞ്ജു അഭിമുഖങ്ങളില്‍ സംസാരിക്കവെ പറഞ്ഞത്.
ഹൗ ഓള്‍ഡ് ആര്‍ യു മുതല്‍ വെള്ളരിപ്പട്ടണം വരെയുള്ള സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മഞ്ജുവിന്റെ നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകന്‍ കൂടിയായ ബിനീഷ് ചന്ദ്രയാണ്. എല്ലാ യാത്രയിലും മഞ്ജുവിനൊപ്പം ബീനിഷുണ്ട്. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതില്‍ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്.
