ഗാന്ധിനഗർ: പെൺകുട്ടികളെ സ്വയം വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് ബി ജെ പി നേതാവ് സുനിത ശുക്ല. ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24-കാരി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെയാണ് സുനിത ശുക്ല രംഗത്തെത്തിയിരിക്കുന്നത്.
മറ്റൊരാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും അതേസമയം വധുവായി അണിഞ്ഞൊരുങ്ങാനുള്ള ആഗ്രഹംകൊണ്ട് ജൂണ്‍ 11-ന് താന്‍ തന്നെത്തന്നെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ക്ഷമ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹം എന്ന ആഗ്രഹം നടക്കില്ലെന്നും അത് ഹിന്ദുത്വത്തിന് എതിരാണെന്നുമാണ് സുനിത ശുക്ല പറയുന്നത്. ഇത്തരം ആചാരങ്ങള്‍ ഹിന്ദുമതത്തില്‍ ഇല്ല. ഹിന്ദുക്കളുടെ ജനസംഖ്യ ഇത്തരത്തിലൂള്ള രീതികളിലൂടെ കുറയുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.
