ഡല്‍ഹി : നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഇനിയും വൈകരുതെന്ന് കൂടിക്കാഴ്ചയില്‍ വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു.

നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ണായക കൂടിക്കാഴ്ച. ട്രെയിനുകളുടെ പാര്‍ക്കിംഗിനും അറ്റകുറ്റപ്പണിക്കുള്ള പിറ്റ്ലൈനുകള്‍ക്കും ക്വാര്‍ട്ടേഴ്സിനുമുള്ള സൗകര്യങ്ങളാണ് പദ്ധതി വഴി നേമത്ത് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്.
തിരുവനന്തപുരം-കൊല്ലം പാസഞ്ചറും മെമു സര്‍വീസും പുനരാരംഭിക്കണമെന്നും റെയില്‍വേ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മന്ത്രി ആവശ്യമുയര്‍ത്തി. സാധാരണക്കാര്‍ ഏറെ ആശ്രയിച്ച സര്‍വീസുകള്‍ തിരിച്ചുകൊണ്ടുവരുന്നത് യാത്രാദുരിതം കുറയ്ക്കുന്ന ഇടപെടലാകും.

പരിമിതമായ സൌകര്യങ്ങള്‍ മാത്രമുള്ള കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെ സമഗ്രവികസനത്തിനുള്ള നടപടികളുണ്ടാകണമെന്നും മുരളീധരന്‍ റെയില്‍വെ മന്ത്രിയോടാവശ്യപ്പെട്ടു. കൊച്ചുവേളി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം വികസനം, കെട്ടിടനിര്‍മാണം, ലിഫ്റ്റ് നിര്‍മാണമടക്കം യാത്രക്കാര്‍ക്കായുള്ള അടിസ്ഥാനസൌകര്യവികസനം എന്നീ വിഷയങ്ങളില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന് റെയില്‍വെമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.

 
                                            