നമ്പി നാരായണന്റെ കഥയുമായി ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’

നമ്പി നാരായണന്റെ കഥ പറയുന്ന സിനിമയാണ് ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’. ചിത്രത്തിൽ അണിനിരക്കുന്നത് മാധവനും ബോളിവുഡ് താരം ഷാരൂഖ് ഖാനും, തമിഴ് താരം സൂര്യയും ഉൾപ്പെടെയുള്ള മുൻനിരതാരങ്ങളാണ്. ജംഗിൾ ബുക്ക്, ടൈറ്റാനിക്ക്, ഗെയിം ഓഫ് ത്രോൺസ് എന്നീ ചിത്രങ്ങളിൽ കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് താരം റോൺ ഡൊണാച്ച്, കൂടാതെ വിൻസെൻ്റ് റിയോട്ടാ, പാഫ്റ്റ അവാർഡ് ജേതാവായ ഫിലിസ് ലോഗൻ എന്നിവരും ചിത്രത്തിലുണ്ടാകും. ആറു രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമ പറയുന്നത് എൺപതുകൾ മുതൽ 2014 വരെയുള്ള നമ്പി നാരായണൻ്റെ ജീവിത കഥയാണ്.

ചിത്രത്തിൻ്റെ സംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് ആർ മാധവനാണ്. മാധവൻ്റെ ട്രൈകളർ ഫിലിംസിൻ്റെയും വർഗ്ഗീസ് മൂലൻ പിക്ചേഴ്സിൻ്റെയും ബാനറിൽ മാധവനും വർഗ്ഗീസ് മൂലനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്ത് വിടാനൊരുങ്ങുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. 15 വർഷത്തിന് ശേഷം മാധവനൊപ്പം സിമ്രാൻ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. റോക്കറ്ററിയിൽ മാധവൻ നമ്പി നാരായണൻ്റെ അമ്പരപ്പിക്കുന്ന വേറിട്ട ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. നാരായണൻ്റെ ഭാര്യ വേഷത്തിലാണ് സിമ്രാൻ നമ്പി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *