ദേശിയ പുരസ്‌കാരം അല്ലു അര്‍ജുന് ; ഇങ്ങനെയാണെങ്കില്‍ ആര്‍ക്കും കിട്ടും എന്ന് വിമര്‍ശനം

അല്ലു അര്‍ജുന്‍ എന്ന പേര് മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആര്യയിലൂടെ മലയാളി യുവത്വത്തിന്റെ മനസില്‍ വലിയ ഒരു സ്ഥാനം തന്നെ താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നേടി എടുത്തിട്ടുണ്ട്.ഇപ്പോഴിതാ തെലുങ്ക് സിനിമ ലോകത്തേക്ക് ആദ്യമായി മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും അല്ലു അര്‍ജുന്‍ കൊണ്ട് വന്നിരിക്കുന്നു.

സ്‌റ്റൈലിഷ് സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന അല്ലു തന്റെ തട്ടുപൊളിപ്പന്‍ ചുവടുകളിലൂടെയും മാരക സംഘട്ടന രംഗങ്ങളിലൂടെയും ആയിരുന്നു നാളിതുവരെയായി സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയത് എങ്കില്‍ പുഷ്പയില്‍ തന്റെ അഭിനയ മികവ് കൊണ്ടാണ് മികച്ച് നിന്നത്.

അല്ലുവിന്റെ അഭിനയ മികവിനെ വളരെയധികമായി എടുത്ത് കാട്ടിയ ഒരു ചിത്രം കൂടിയാണ് പുഷ്പയെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ ഒന്നടങ്കം പറഞ്ഞത്. ഒരു മാസ് സിനിമ കാത്തിരുന്നവര്‍ക്ക് അതിനോടൊപ്പം അല്ലുവിന്റെ ഒരു മികച്ച ക്ലാസ് ആക്ടിങും കാണാന്‍ കഴിഞ്ഞുവെന്നാണ് പലരും കുറിച്ചത്. ആന്ധ്രയിലെ ഉള്‍കാടുകളില്‍ നിന്നും ചന്ദനം മുറിച്ച് കടത്തുന്ന പുഷ്പരാജ് എന്ന കാട്ടുകള്ളനായാണ് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ എന്ന ആക്ഷന്‍ ചിത്രത്തില്‍ അല്ലു അഭിനയിച്ചത്.

മൈത്രി മൂവിമേക്കേര്‍സ് നിര്‍മ്മിച്ച ചിത്രം കൊവിഡ് തരംഗത്തിന് ശേഷം വന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു. 350 കോടിയിലേറെ ചിത്രം നേടി. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്. പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന എന്ത് സാഹസത്തിനും മുതിരുന്ന കാടിന്റെ മകന്‍ റോളില്‍ പുഷ്പയില്‍ അല്ലു തകര്‍ത്തു. പതിവ് രീതികള്‍ എല്ലാം മാറ്റിവച്ച അവാര്‍ഡ് നിര്‍ണ്ണായത്തില്‍ ഒടുവില്‍ അല്ലുവിനും അവാര്‍ഡ് ലഭിച്ചു. ആദ്യഘട്ടത്തില്‍ മലയാളത്തില്‍ നിന്ന് നായാട്ടിലെ അഭിനയത്തിന് ജോജു, റോക്രട്ടറിയിലെ അഭിനയത്തിന് ആര്‍.മാധവന്‍, കശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേര്‍ എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.

എന്നാല്‍ പിന്നീട് ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് രാം ചരണിന്റെ പേരും കേട്ടുതുടങ്ങി. പിന്നീടാണ് അപ്രതീക്ഷിതമായി അല്ലുവിന്റെ പേര് കടന്നുവന്നത്. അവസാനം മികച്ച നടനെന്ന പ്രഖ്യാപനം വന്നപ്പോള്‍ അല്ലു അര്‍ജുന്റെ പേര് ജൂറി അം?ഗം അനൗണ്‍സ് ചെയ്തു. ആദ്യം ഒരു അമ്പരപ്പായിരുന്നു വിജയിയുടെ പേര് കേട്ടപ്പോള്‍ സിനിമാപ്രേമികള്‍ക്കുണ്ടായത്. നിരവധി പേര്‍ അല്ലു അര്‍ജുനെ മികച്ച നടനായി തെരഞ്ഞെടുത്തതിന് സോഷ്യല്‍മീഡിയ വഴി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ക്കും നിസാരമായി നാഷണല്‍ അവാര്‍ഡ് നേടാമെന്ന് അല്ലു അര്‍ജുനെ മികച്ച നടനായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം വന്നപ്പോള്‍ മനസിലായി എന്നാണ് ചിലര്‍ കുറിച്ചത്.ദേശിയ പുരസ്‌കാരം നേടുന്നതിനുള്ള അഭിനയമൊന്നും നടന്‍ പുഷ്പയില്‍ കാഴ്ചവെച്ചിട്ടില്ല എന്നാണ് പറയുന്നത്.ഇതിലും മികച്ച എന്‍ട്രികളുണ്ടായിട്ടും എന്തിന് അല്ലു അര്‍ജുന് അവാര്‍ഡ് കൊടുത്തു എന്നുള്ളതും ചോദ്യമായി ഉയരുന്നുണ്ട്.

എന്ത് തന്നെയായാലും പുരസ്‌കാര നേട്ടത്തില്‍ വളരെ
വികാരാധീനനായാണ് അല്ലു അര്‍ജുന്‍പ്രതികരിച്ചത്. ഈ ദൃശ്യങ്ങള്‍സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ചിരഞ്ജീവി, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ അല്ലു അര്‍ജുനെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ചു. തെലുങ്ക് സിനിമയുടെ അഭിമാന നിമിഷമാണിതെന്ന്
ചിരഞ്ജീവി പറഞ്ഞു. ഒരു അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞാല്‍ അതുമതി ബന്ധപ്പെട്ട് വിവാദമുണ്ടാവുക സ്വഭാവമാണ്. ഇത്തവണ അല്ലു അര്‍ജുനാണ് പ്രതിസ്ഥാനത്ത് എന്ന് മാത്രം. എന്ത് തന്നെയായാലും അല്ലുവിന് നേരാം ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *