2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.. എഐസിസി കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രവർത്തിക്കാൻ ശക്തമായ നിർദ്ദേശം നൽകിയിരുന്നു.. കിട്ടിയ നിർദ്ദേശം ചൂടോടെ തന്നെ നടപ്പിലാക്കുക എന്നതാണ്, സംസ്ഥാന നേതൃത്വത്തിന്റെ പുതിയ അജണ്ട.. ഇതിനായുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പരാജായം ഏറ്റുവാങ്ങേണ്ടി വന്ന തൃശൂർ ജില്ലയിലും.. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിനും നഗരസഭകൾക്കും ഭാരവാഹികളെ നിശ്ചയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് നിയോജക മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചത്.ചേലക്കര-സി സി ശ്രീകുമാർ, വടക്കാഞ്ചേരി- ജോസഫ് ചാലിശ്ശേരി, കുന്നംകുളം- ഒ അബ്ദുറഹ്‌മാൻകുട്ടി, ഗുരുവായൂർ-പി എ മാധവൻ, മണലൂർ-അനിൽ അക്കര, നാട്ടിക-ജോൺ ഡാനിയേൽ, കയ്പമംഗലം- എം കെ അബ്ദുൽസലാം, കൊടുങ്ങല്ലൂർ- എം പി ജാക്‌സൺ, ചാലക്കുടി- എ പ്രസാദ്, ഇരിങ്ങാലക്കുട- സുനിൽ അന്തിക്കാട്, പുതുക്കാട്- ഷാജി കോടങ്കണ്ടത്ത്, ഒല്ലൂർ- ജോസ് വള്ളൂർ, തൃശ്ശൂർ- എം പി വിൻസന്റ് എന്നിവർക്കാണ് ചുമതല. തൃശ്ശൂർ കോർപ്പറേഷന്റെ ചുമതല മുൻ എംഎൽഎ തേറമ്പിൽ രാമകൃഷ്ണനാണ്. ത്രിതല പഞ്ചായത്തിന്റെ ചുമതല രാജേന്ദ്രൻ അരങ്ങത്തിനാണ്.ചാലക്കുടി-എം കെ പോൾസൺ, കൊടുങ്ങല്ലൂർ- എം എസ് അനിൽകുമാർ, ഇരിങ്ങാലക്കുട- സി ഓ ജേക്കബ്ബ്, വടക്കാഞ്ചേരി- കെ കെ കൊച്ചുമുഹമ്മദ്, കുന്നംകുളം- കെ ബി ശശികുമാർ, ഗുരുവായൂർ- ടി വി ചന്ദ്രമോഹൻ, ചാവക്കാട്- കെ സി ബാബു
എന്നിവരാണ്…
