കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യു ഡി എഫിന് വ്യക്തമായ ലീഡ്. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 6000 കടന്നു.
ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇപ്പോൾ യു ഡി എഫ്
പ്രവർത്തകർ പ്രകടനം നടത്തുന്നുണ്ട്. പോസ്റ്റൽ വോട്ടുകളിലും ഉമാ താേമസിനായിരുന്നു ലീഡ്.മൂന്ന് പോസ്റ്റൽ വോട്ടുകൾ ഉമയ്ക്ക് ലഭിച്ചപ്പോൾ എൽ ഡി എഫിനും ബി ജെ പിക്കും രണ്ടുവീതം ലഭിച്ചു. രാവിലെ എട്ടുമണിയോടെയാണ് വാേട്ടെണ്ണൽ ആരംഭിക്കുകയായിരുന്നു.
